ഒരമ്മ മകനെഴുതിയ ജന്മദിന സന്ദേശം

മകന് അമ്മയുടെ ‍ജന്മദിന സന്ദേശം

ആദ്യത്തെ കണ്‍മണി… അവന്‍
തുടുത്ത കൊഴുത്ത കവിളും
അതിമനോഹരമായ ചെഞ്ചുണ്ടും
ഉള്ള പൊന്നുമോന്‍.

ഒരു മാര്‍ച്ചുമാസത്തിന്‍റെ 18-ാം നാളില്‍ പിറന്നവന്‍…
ശിശു പ്രായത്തിലേ കൃത്യതയുള്ള കുഞ്ഞ്..
എപ്പോഴും ശാന്തത..
ഉറക്കത്തില്‍ പോലും കൃത്യത..
ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലായിരുന്നു
ആ കുഞ്ഞില്‍…?

അവന്‍ വളര്‍ന്നു
പഠനത്തില്‍ – പ്രാര്‍ത്ഥനയില്‍ – കളിയില്‍
കളിയില്‍ മാത്രം അവന്‍ വഴക്കാളി

വിദ്യാലയത്തില്‍ – പഠനത്തില്‍ ഒന്നാമന്‍..
അവന്‍ കവിതയെഴുതി – കഥയെഴുതി
അഭിനയിച്ചു – പാട്ടുപാടി – ഒന്നാന്തരം പ്രസംഗകന്‍-
സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മിടുമിടുക്കന്‍-
ആരേയും തോല്പിക്കുന്ന ബാലന്‍

അപ്പോഴും അവന്‍…
തലയെടുപ്പില്ലാത്ത…. ശാന്തനായ…
എളിമയും … വിനയവും…
അനുസരണയും ഉള്ള കുട്ടി..

ഒരു നാള്‍ അവന്‍ ആഗ്രഹിച്ചു
വൈദീകനാകാന്‍…
പിന്നെ 13 വ൪ഷങ്ങള്‍ പിന്നിടുന്പോള്‍
അവന്‍ ലക്ഷ്യപ്രാപ്തിക്കായി കഠിനതപം ചെയ്യുന്ന
യുവാവായി മാറിയിരുന്നു.

അങ്ങനെ വൈദീകനെന്ന മഹാകിരീടം അണിഞ്ഞു.

“അങ്ങയുടെ സിംഹാസനത്തില്‍ നിന്ന് എനിക്ക് ജ്ഞാനം നല്‍കണമേ” [ജ്ഞാനം 9:4]  അതവന്‍റെ ലക്ഷ്യമായിരുന്നു

അവന്‍റെ കിരീടത്തില്‍ പല നക്ഷത്രങ്ങള്‍…
പതിയാന്‍ തുടങ്ങിയിരുന്നു.
B Tech – M. Tech – Phd in Super Computing –  എട്ടുവര്‍ഷത്തെ വിദേശപഠനം.

“സ്വാശ്രയശീലനും അധ്വാനപ്രിയനും
ജീവിതം മധുരമാണ്” [പ്രഭാ. 40:17]

ഏക സഹോദരന്‍റെ അകാലത്തിലുള്ള വേര്‍പാട്
അത് കേട്ടും കണ്ടും നെഞ്ചിലമര്‍ന്ന വേദന – !
ഇണപ്രാവുകളെപ്പോലെയായിരുന്ന അനുജന്‍റെ
അന്ത്യചടങ്ങുകള്‍ നടത്തിയപ്പോഴും
നെഞ്ചിലമര്‍ന്ന വേദന താങ്ങിയപ്പോഴും….. അവന്‍…..
Be Positive  [റോമ. 8:26]

അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന ഹൃദയവുമായ്
അമ്മ നീങ്ങുന്പോള്‍
ശക്തമായ താങ്ങായി മകന്‍…
അമ്മേ…………….. Be Positive.
മകന്‍റെ പ്രചോദനം
‘Be Positive’

മകനെ: നീ വന്മരത്തിന്‍ തണല്‍പോലെ…
ജനനിയെ പൊതിയുന്പോള്‍…
ആനന്ദാശ്രു പൊഴിയുകയാണ്….
അതു നിന്‍റെജീവിതത്തില്‍ മുഴുവന്‍ ….
തേന്‍ തുള്ളിയായ് പെയ്തിറങ്ങട്ടെ..
ലോകനേട്ടങ്ങളെല്ലാം
ദൈവം തരുന്ന
തിളങ്ങുന്ന മുത്തുകളായും
ക്ലേശങ്ങളെല്ലാം
അനുഗ്രഹദായകമാണെന്നും — കരുതുക….!
ഉണ്ടാകട്ടെ നൂറുജന്മദിനങ്ങള്‍ !!!

ആനന്ദത്തില്‍ പൊതിഞ്ഞ
ആത്മസംതൃപ്തിയില്‍ നിറഞ്ഞ…
ആയിരമായിരം ജന്മദിനാശംസകള്‍…
അമ്മ നേരുന്നു.. ഒപ്പം Positive Energyയും

            – Be Positive -
റവ. ഫാ. ഡോ.ജയ്സണ്‍ മുളേരിക്കല്‍ C. M. I. യ്ക്ക്;
                              
സ്വന്തം മമ്മി,
ഫിലോമിന പോള്‍
മഞ്ഞുമ്മല്‍
12.03.2015
mum-poem1
mum-poem2
mum-poem3
                      

Comments are closed.