പുതിയ കാലത്ത് എന്തു പഠിച്ചാൽ ജോലി കിട്ടും?

Screen Shot 2019-02-19 at 10.23.11 PM

പുതിയ കാലത്ത് എന്തു പഠിച്ചാൽ ജോലി കിട്ടും? ഉത്തരവുമായി മനോരമ എക്സ്പോ.

ദുബായ് ∙ ഗിഗ് എന്നാൽ ബാറിലെ പാട്ട് എന്നർഥം. എന്നാൽ ഗിഗ് എക്കണോമി ഇതൊന്നുമല്ല. കരാർ ജോലികൾ ഏറി വരുന്ന അവസ്ഥയാണത്. ഇപ്പോഴുള്ള ജോലികളിൽ 47%വും അടുത്ത 25 വർഷത്തിനുള്ളിൽ മാറുമെന്നാണ് പഠന റിപ്പോർട്ടുകൾ, വരും വർഷങ്ങളിൽ അതിന്റെ ലക്ഷണങ്ങൾ കൂടുതലാകും. അപ്പോൾ എന്തു പഠിച്ചാലാവും ജോലി ലഭിക്കുക. നിർമിത ബുദ്ധി ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് തൃശൂർ ജ്യോതി എൻജിനയറിങ് കോളജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജയ്സൺ മുളിരിക്കൽ മനോരമ ദുബായ് മെഗാമേളയിൽ സെമിനാർ നയിച്ചപ്പോൾ സദസ്സ് കാതുകൂർപ്പിച്ചു കേട്ടിരുന്നു.

നാലാം വ്യവസായിക വിപ്ലവത്തിന്റെ കാലമാണ് വരുന്നതെന്നും അന്ന് പിടിച്ചു നിൽക്കാൻ നിർമിത ബുദ്ധി, ഓട്ടോമേഷൻ, റോബോട്ടിക്സ് മേഖലകളിലെ പഠനം അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. റോബട്ടുകൾ മനുഷ്യജോലികൾ ചെയ്യുന്നത് ഏറി വരുമ്പോൾ യൂണിവേഴ്സൽ ബേസിക് ഇൻകം എന്ന ബിൽഗേറ്റ്സിന്റെ ആശയം പ്രസക്തമായേക്കും. റോബട്ട് ചെയ്യുന്ന ജോലിക്ക് നികുതി ഏർപ്പെടുത്തി മനുഷ്യർക്ക് തൊഴിലില്ലാ വേതനം നൽകുന്ന കാര്യമാണത്. കേരളം ഇതു പണ്ടേ നടപ്പാക്കിയെന്ന് ഫാ. ജയ്സൺ പറഞ്ഞപ്പോൾ എല്ലാവരും ഒരു നിമിഷം അതിശയിച്ചു. ഇതു തന്നെയാണ് നോക്കു കൂലി എന്ന് അദ്ദേഹം പറഞ്ഞപ്പോഴേക്കും സദസ്സിൽ ചിരിപടർന്നു. മെക്കട്രോണിക്സ്, ഡേറ്റാ സയൻസ്, ഇൻഡസ്ട്രിയൽ ഓട്ടമേഷൻ എന്നീ കോഴ്സുകൾക്ക് ഭാവിയിൽ സാധ്യത ഏറെയാണ്. ഡീപ് ബ്ലൂ,വാട്സൺ,സമ്മിറ്റ് എന്നീ സൂപ്പർ കംപ്യൂട്ടറുകൾ മനുഷ്യബുദ്ധിയെ തോൽപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Manorama Online news on my talk at Manorama Education Expo at Dubai

Ref: https://bit.ly/2X9v82N

 

Comments are closed.